പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലക്ക് ഇത് ഇരട്ടിമധുരം

സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ്. പുരസ്‌കാരം നേടിയ പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയ്ക്ക് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും. കിഴക്കമ്പലം, എടത്തല പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ പുക്കാട്ടുപടിയിൽ 1958 ജനുവരിയിലാണ് വായനശാല സ്ഥാപിച്ചത്. ഈ വർഷം വജ്രജൂബിലിയാഘോഷിക്കുന്ന വായനശാലയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ സന്തോഷിക്കുന്നതായി പ്രസിഡന്റ് ജേക്കബ് സി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.

31-ന് നടക്കുന്ന ചടങ്ങിൽ മികച്ച സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്കാരം എൻ.വി.പി. ഉണിത്തിരിക്കും മികച്ച സാഹിത്യകൃതിക്കുള്ള പുരസ്കാരം വൈശാഖനും പി.എൻ. പണിക്കർ പുരസ്കാരം സി. നാരായണനും മുഖ്യമന്ത്രി വിതരണം ചെയ്യും. ചൊവ്വാഴ്ച രണ്ടിന് ‘വായനശാലയുടെ സാംസ്കാരിക രാഷ്ട്രീയം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. എം.എ. സിദ്ധിഖ് നയിക്കും. പി.കെ. സോമൻ അധ്യക്ഷനാകും.
വൈകീട്ട് അഞ്ചിന് വായനശാലയിൽ നടക്കുന്ന പുരസ്കാരവിതരണ ചടങ്ങിൽ വി.പി. സജീന്ദ്രൻ എം.എൽ.എ. അധ്യക്ഷനാകും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ആദരഭാഷണം നടത്തും. പുരസ്കാര ജേതാക്കളെ കീഴാറ്റൂർ അനിയൻ സദസ്സിന്‌ പരിചയപ്പെടുത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English