സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയ്ക്കു നൽകി. കേരളത്തിന്റെ സാംസ്കാരിക പുരോഗതിക്കു ഗ്രന്ഥശാലകൾ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയ്ക്കു സമ്മാനിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങൾക്കും അക്രമങ്ങൾക്കുമെതിരേ ഗ്രന്ഥശാല പോലുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നതിന്റെ തെളിവാണ് പുക്കാട്ടുപടി വായനശാലക്കു ലഭിച്ച അവാർഡെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.