വള്ളത്തോള്‍ പുരസ്‌കാരം എം.മുകുന്ദന്

വള്ളത്തോള്‍ സാഹിത്യസമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം എഴുത്തുകാരന്‍ എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 1,11,111 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 16-ന് തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വള്ളത്തോള്‍ സാഹിത്യ സമിതി അധ്യക്ഷന്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. തുളസീദാസ രാമായണത്തെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രൊഫ. സി ജി. രാജഗോപാലിന് 25,000 രൂപയുടെ പ്രത്യേക പുരസ്‌കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here