യുവകവികൾക്കുള്ള വൈലോപ്പിള്ളി കവിതാ പുരസ്ക്കാരം മലയാള പുതുകവിതയിലെ വേറിട്ട ശബ്ദത്തിന് ഉടമയായ ബിനീഷ് പുതുപ്പണം ഏറ്റുവാങ്ങി. തൃശൂരിൽ നടന്ന വൈലോപ്പിള്ളി അനുസ്മരണ ചടങ്ങിൽ ബിനീഷ് പുരസ്‌കാരം ഏറ്റുവാങ്ങി. പാൽവിളി എന്ന കവിതാ സമാഹാരമാണ് സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.10001 രൂപയും മാമ്പഴം ആലേഖനം ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. കൊല്ലം നിലമേൽ എൻ എസ് എസ് കോളേജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ബിനീഷ്
Home പുഴ മാഗസിന്