മലയാളത്തിന്റെ പുണ്യമായമായ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു . മണ്ണുത്തിയിലുള്ള വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.
വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകളാണ്. 1956-ല്‍ ആണ് വൈലോപ്പിള്ളി ഭാനുമതിയെ വിവാഹം കഴിച്ചത് . തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായി ഔദ്യോഗികജീവിതം ആരംഭിച്ച ഭാനുമതിയമ്മ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറായി കോഴിക്കോട് നിന്നാണു വിരമിച്ചത്.കവിയുടെ കവിതകളിൽ നിത്യ സാന്നിധ്യമായിരുന്നു ഭാര്യ. സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളും സ്വരച്ചേർച്ചകളും കവി കവിതകളിലും കുറിച്ചിരുന്നു മക്കള്‍: ഡോ. ശ്രീകുമാര്‍ (വൈദ്യരത്‌നം ആയുര്‍വേദ കോളജ് വൈസ് പ്രിന്‍സിപ്പല്‍), ഡോ. വിജയകുമാര്‍ (ഹരിശ്രീ ഹോമിയോ ആശുപത്രി മണ്ണുത്തി). മരുമക്കള്‍: ഡോ. ശ്രീകല (ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, വടക്കുഞ്ചേരി താലൂക്ക് ആശുപത്രി), ഡോ.ബിന്ദു (മാറ്റാമ്പുറം ഗവ. ഹോമിയോ ഡിസ്‌പെന്‍സറി). സാഹിത്യ അക്കാഡമിക്കു വേണ്ടി പ്രസിഡന്റ് വൈശാഖന്‍ പുഷ്‌പചക്രം സമര്‍പ്പിച്ചു.
Home പുഴ മാഗസിന്