40 വയസ്സിൽ താഴെയുള്ള കവികളുടെ 2018 ജനുവരി 1നും 2020 ഡിസംബർ 31നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് അയക്കേണ്ടത്. പുസ്തകത്തിന്റെ മൂന്നു കോപ്പി എം ഹരിദാസ്, സെക്രട്ടറി, വൈലോപ്പിള്ളി സ്മാരക സമിതി, ശ്രീപദം, വിയ്യൂർ, തൃശൂർ – 680010 എന്ന വിലാസത്തിൽ നവംബർ 10നുള്ളിൽ അയക്കണം.
10,000 രൂപയും പ്രശസ്തിപത്രവും കീർത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ 22 ന് വൈലോപ്പിള്ളി ചരമവാർഷികദിനത്തിൽ പുരസ്കാരം സമ്മാനിക്കും.