വൈലോപ്പിള്ളി കവിതാപുരസ്‌കാരം ഈ വര്‍ഷം വിമീഷ് മണിയൂരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കൃതിക്കും സംഗീത ചേനംപുല്ലിയുടെ കവിത വഴിതിരിയുന്ന വളവുകളില്‍ എന്ന കൃതിക്കും ലഭിച്ചു. നാല്പതു വയസ്സിൽ താഴെ ഉള്ള കവികൾക്കാണ് അവാർഡ് നൽകുന്നത്.
വൈലോപ്പിള്ളിയുടെ ചരമദിനമായ ഡിസംബര്‍ 22 ന് നാലിന് കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്‌കാരത്തുകയും സ്മൃതിമുദ്രയും ബഹുമതിപ്രതവും സമ്മാനിക്കും.