വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം നിരൂപകന്‍ ആത്മാരാമന്

 

വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം നിരൂപകന്‍ ആത്മാരാമന് (ബി. കൃഷ്ണകുമാര്‍). സാഹിത്യവിമര്‍ശനത്തിന് നല്‍കിയ സംഭാവനയെ ആദരിച്ച് വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്നതാണ് പുരസ്‌കാരം.

പതിനായിരം രൂപയും സ്മാരകമുദ്രയും ബഹുമതിപത്രവും അടങ്ങുന്ന പുരസ്‌കാരം 22ന് നടക്കുന്ന വൈലോപ്പിള്ളി സമാധി വാര്‍ഷികാചരണച്ചടങ്ങില്‍ നല്‍കും.

പ്രൊഫ എം.കെ. സാനു, ഡോ എം.ലീലാവതി, പ്രൊഫ കെ.പി.ശങ്കരന്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here