കോഴിപ്പിള്ളി മർത്ത മറിയം പബ്ലിക് സ്കൂളിൽ ബേപ്പൂർ സുൽത്താന്റെ ഓര്മ പുതുക്കി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് ഡ്യോക്യുമെന്ററി പ്രദർശനവും പുസ്തക വായനയും നടന്നു .ബഷീർ എന്ന വലിയ എഴുത്തുകാരനെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ വി.ബി. സിന്ദു ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ ജോമോൻ ജോസ്, മിഥുൻ കുര്യാക്കോസ്, ജയ്മോൾ ജോയി, സിസ്റ്റർ ഹാനേനിയ, അപർണ മേനോൻ, ഡയാന ലാസർ, വിദ്യാർഥികളായ ബ്രിന്ദാ ബിജു പോൾ, ജിയാ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. കൂത്താട്ടുകുളം: ഇടയാർ ജവഹർ യുപി സ്കൂളിൽ നടന്ന ബഷീർ അനുസ്മരണ പരിപാടികളുടെ ഭാഗമായി മലയാള സാഹിത്യ ക്വിസ്, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. ബഷീർ കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി. പ്രധാനാധ്യപകൻ ടി.കെ. സദനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷിനി ജോർജ് അധ്യക്ഷത വഹിച്ചു.