
ശംഭോ മഹാദേവ ശംഭോ ശിവ ശംഭോ,
മഹാദേവ ശംഭോ ശിവാ.
വേമ്പനാട്ടു കായൽത്തീരത്തിലായിട്ടു,
വൈക്കത്തു വാഴും ഗിരീശാ.
ആശ്രിതർക്കെപ്പോഴുമാശ്രയം നൽകി നീ,
കാത്തു കൊള്ളുന്നു ശങ്കരാ.
സേവിക്കും ഭക്തർക്ക് ആനന്ദമേകി നീ,
ആതങ്കമൊക്കെ തീർത്തിടും.
അന്നത്തേയും നൽകി ദാഹത്തെയും തീർത്തു,
നീ അന്നദാനപ്രഭുവേ.
ആരോരുമില്ലാത്തവർക്കാശ്രയം നൽകി,
എന്നും തുണയേകുന്നു നീ.
നിന്റെ തൃപ്പാദങ്ങളിൽ വീണു കേണിടും
ഏഴകൾക്കാമോദമേകൂ.