ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ വാഗ‌്ഭടാനന്ദ പാലേരി കണാരൻ മാസ്റ്റർ പുരസ‌്കാര വിതരണം കോഴിക്കോട് വെച്ചു നടന്നു. വാഗ‌്ഭടാനന്ദ പുരസ‌്കാരം ടി പത്മനാഭനും പാലേരി കണാരൻ മാസ്റ്റർ പുരസ‌്കാരം ഡോ. രാമകൃഷ‌്ണൻ പാലാട്ടിനും മുഖ്യമന്ത്രി സമ്മാനിച്ചു.കഥകളിലും പൊതുനിലപാടുകളിലും മാനവീയത ഉയർത്തിപ്പിടിക്കുന്ന ടി പത്മനാഭൻ ഈ അവാർഡിന‌് എന്തുകൊണ്ടും അർഹനാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ടി പി രാമകൃഷ‌്ണൻ അധ്യക്ഷനായി. രാജേന്ദ്രൻ എടത്തുംകര, ഡോ. എം കെ ജയരാജ‌് എന്നിവർ പ്രശസ‌്തിപത്രം വായിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ബിനോയ‌് വിശ്വം എംപി, എംഎൽഎമാരായ ഇ കെ വിജയൻ, കെ ദാസൻ, പുരുഷൻ കടലുണ്ടി, വി കെ സി മമ്മദ‌് കോയ, സി കെ നാണു, പി ടി എ റഹീം, കാരാട്ട‌് റസാഖ‌്, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിച്ചു. യുഎൽസിസിഎസ‌് ചെയർമാൻ രമേശൻ പാലേരി സ്വാഗതവും എസ‌് ഷാജു നന്ദിയും പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English