എന്തുകൊണ്ട് നയ്പാൾ ആത്മകഥ എഴുതിയില്ല


സാഹിത്യത്തിൽ ഇന്ദ്രജാലം കാട്ടിയ നയ്‌പാൾ എന്തുകൊണ്ട് ആത്മകഥ എഴുതിയില്ല എന്നത് ഇപ്പോളും ഒരു രഹസ്യമായി തന്നെ തുടരുന്നു. ആരാധകരുടെ നിരന്തര ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിയ എഴുത്തുകാരൻ പറഞ്ഞത് അത് കാര്യങ്ങളെ അകെ കുഴപ്പത്തിലാകും എന്നു മാത്രമാണ്. ആത്മകഥയേക്കാൾ സത്യം നിറഞ്ഞത് കഥകളിലാണെന്നായിരുന്നു നയ്പാൾ പറഞ്ഞിരുന്നത്.

പാട്രിക് ഫ്രഞ്ച് 2008 ൽ പുറത്തിറക്കിയ പുസ്തകത്തിൽ എഴുത്തുകാരന്റെ ജീവിതത്തിന്റെ ചിത്രങ്ങളുണ്ട്. അറിവ് പകരുന്നവൻ എന്നാണ് എഴുത്തുകാരന്റെ പേരിന്റെ അർഥം.ഇന്ത്യയിലെയും ബ്രിട്ടനിലെയും ജീവിതത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളാണ് പാട്രിക് ഫ്രഞ്ചിന്റെ പുസ്തകത്തിൽ ഉള്ളത്.എങ്കിലും സത്യത്തെ സത്യമായിത്തന്നെ പറയാൻ ആഗ്രഹിച്ച നയ്പാൾ മരണം വരെയും ആത്മകഥയോട് അകൽച്ച പാലിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here