പ്രതീക്ഷാ ട്രസ്റ്റിന്റെ പുരസ്കാരങ്ങൾ വി.ആർ. സുധീഷ്, ശത്രുഘ്നൻ (സാഹിത്യം), രജീന്ദ്രകുമാർ (കാർട്ടൂൺ), പ്രിയാമേനോൻ (സിനിമ, സീരിയൽ), ജി. സഹദേവക്കുറുപ്പ് (ആധ്യാത്മികം), ശ്രീകലാ പിള്ള, കൃഷ്ണൻകുട്ടിനായർ (സാമൂഹികപ്രവർത്തനം) എന്നിവർക്ക് ലഭിച്ചു. ഡിസംബർ എട്ടിന് മഹാരാഷ്ട്രയിലെ വസായിൽ നടക്കുന്ന ചടങ്ങിൽ പന്തളം കൊട്ടാരപ്രതിനിധി ശശികുമാരവർമ പുരസ്കാരങ്ങൾ നൽകും.