വി എം ദേവദാസിന് കാരൂര്‍ നീലകണ്ഠ പിള്ള സ്മാരക ചെറുകഥാ പുരസ്‌കാരം

devadasvm_malayalam_novelist_from_kerala_-_apr_2011

കൃതി 2018 പുസ്തകോത്സവത്തിന്റെ മുന്നോടിയായി ഒരുക്കിയ കാരൂര്‍ നീലകണ്ഠ പിള്ള സ്മാരക ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു . വി.എം. ദേവദാസിന്റെ പന്തിരുകുലം എന്ന ചെറുകഥയാണ് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡായി നല്‍കുന്ന ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം അനില്‍ ദേവസിയുടെ ‘ഗൂഗ്ള്‍ മേരി’ കരസ്ഥമാക്കി. 50,000 രൂപയാണ് രണ്ടാം സമ്മാനത്തുക. മൂന്നാം സ്ഥാനം ഡോ. എം.ഡി. പവിത്രയുടെ ‘നിന്നോളമില്ല മറ്റാരും’ നേടി (25,000 രൂപ). . 404 ചെറുകഥകളാണ് മത്സരത്തില്‍ ലഭിച്ചത്. ഡോ. എം. തോമസ് മാത്യു, കടത്തനാട്ട് നാരായണന്‍, വി.എസ്. ബിന്ദു എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here