വയലാർ അവാർഡ് വി. ജെ. ജയിംസിന്റെ ‘നിരീശ്വരന്’

 

 

ഈ വർഷത്തെ വയലാർ അവാർഡ് വി. ജെ. ജയിംസിന്റെ ‘നിരീശ്വരൻ’ എന്ന നോവലിന്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം, വി.ജെ. ജയിംസിന്റെ നിരീശ്വരൻ എന്നീ കൃതികളായിരുന്നു അവാർഡിനായി അവസാനഘട്ടത്തിൽ പരിഗണിച്ചത്.

വയലാർ രാമവർമ സ്മാരക ട്രസ്റ്റ് 1977 മുതൽ നൽകിവരുന്നതാണ് വയലാർ അവാർഡ്. ആദ്യ അവാർഡ് ലളിതാംബിക അന്തർജനത്തിനും ഒടുവിൽ കെ.വി. മോഹൻകുമാറിനുമാണ് അവാർഡ് ലഭിച്ചത്. 2002ൽ കവി അയ്യപ്പപ്പണിക്കർ മാത്രമാണ് ഈ അവാർഡ് സ്വീകരിക്കാത്തത്. തുടക്കത്തിൽ 25,000 രൂപയായിരുന്ന അവാർഡ് തുക ഇപ്പോൾ ഒരു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. എല്ലാ വർഷവും വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27നാണ് അവാർഡ് സമ്മാനിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here