വി.ബാലചന്ദ്രൻ പുരസ്കാരം പി മധുവിന്

 

കവിയും വാഗ്മിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയ വി.ബാലചന്ദ്രൻ പുരസ്കാരം പി.മധുവിന് ലഭിച്ചു.

പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം
മെയ് 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ദേശീയവായനശാലാ ഹാളിൽ നടക്കുന്ന വി ബാലചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സമ്മാനിച്ചു.
ഡോ. അജയ് ശേഖർ അനുസ്മരണ പ്രഭാഷണം നടത്തി.

BEFI കേരള ജോയിന്റ് സെക്രട്ടറി കെ.പി. ഷാ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി പി രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടേറ്റ് നേടിയ വായനശാല ബാലവേദി അംഗമായിരുന്ന ഡോ. കെ. രാജലക്ഷ്മിയെ യോഗത്തിൽ ആദരിച്ചു. മികച്ച കോളജ് മാഗസിനുള്ള കടമ്മനിട്ട പുരസ്കാരം കോഴിക്കോട് മെഡിക്കൽ കോളജിനും വി. രമേഷ് ചന്ദ്രൻ പുരസ്കാരം ചങ്ങനാശ്ശേരി എസ്.ബി. കോളജിനും സമ്മാനിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here