വേണ്ട സാധനങ്ങള്‍
ഉഴുന്ന്‍ : 1/4 കപ്പ്
അരി : 1 കപ്പ്
ഉപ്പു പൊടി : ആവശ്യത്തിന്
ഉഴുന്നും അരിയും പ്രത്യേകം പ്രത്യേകം കുതിര്‍ക്കുക (4-6 മണിക്കൂര്‍ )
അതിനു ശേഷം ഓരോന്നായി അരച്ചെടുത്ത്, രണ്ടും ഒരേ പാത്രത്തിലാക്കി, 8-12 മണിക്കൂര്‍ മാറ്റി വെയ്ക്കുക. ഉപ്പു പൊടി ചേര്‍ക്കുക.
8-12 മണിക്കൂറിന് ശേഷം, ഒരു അപ്പ ചട്ടിയില്‍ , ആദ്യം സ്വല്പം എണ്ണ ഒഴിച്ചതിന് ശേഷം, ഓരോ കുഴികളിലായി അരച്ചു വെച്ച മാവ് ഒഴിക്കുക. കുറച്ചു സമയത്തിന് ശേഷം അപ്പം ഓരോന്നായി മറിച്ചിടുക (മറു വശം വേവാന്‍ ). ചൂട് അപ്പം തേങ്ങ ചട്നിയും ചെര്‍ത്ത് കഴിക്കാവുന്നതാണ്