ഉയരുക ഭാരത മേ…
…………………………….
ജയ ജയഭാരത ജനനീ
ജയ ജയ ജീവൽ ഭൂമീ
ഉയിരിന്നു യിരാം ധരണീ
ഉയരുക ഉയരുക നീ….
കാശ്മീരങ്ങൾ മഞ്ഞു പുതയ്ക്കും
ഹിമശൃംഗങ്ങൾ നിൻ കാന്തീ
കന്യാകുമാരി ത്രിവേണിസംഗമ
സാഗര യോഗഭൂമീ..
ഉൽക്കല ബംഗാ കലിംഗകൾ പറയും
കഥകൾ ചൊല്ലിയനാടേ
ഉൽകൃഷ്ടം നിൻ സംസ്കാരങ്ങൾ
ഉലകിനു മാതൃകയല്ലോ..
ഉത്തര ദക്ഷിണ പശ്ചിമ പൂർവ
ദേശങ്ങളിവിടെയൊന്നല്ലോ
ഉത്തുംഗമായൊരു സംസ്കൃതിയിൽ നാം
ഒരമ്മ തൻ സന്താനങ്ങൾ..
താജ്മഹലും സൂര്യ ക്ഷേത്രവും
അജന്ത യെല്ലോറാ ഗുഹകൾ
സാരാനാഥും സുവർണ്ണ ക്ഷേത്രവും
ഒന്നായ് നിൽക്കും ഭൂമീ..
ഹിന്ദു മുസൽമാൻ ക്രൈസ്തവ പാർസികൾ
ജൈന ബുദ്ധ സിക്കുകളും
തോളോട് തോൾ ചേർന്നു ഒന്നായ് ചരിക്കും
വൈവിദ്ധ്യത്തിൻ നാടേ…
ജാലിയൻവാലാബാഗുകൾ തീർത്ത
നിണച്ചാലുകൾ നാം കണ്ടു
വാഗൺ ട്രാജഡി കുരുതി കൊടുത്ത
ആത്മാവുകളെയറിഞ്ഞു..
രക്തം കൊണ്ടു ചുവന്നെൻ ധരണീ
ശക്തയാവുക നീ…
ഹൃത്തടമാകെ കീഴടക്കി
ഉയരം താണ്ടുക നീ…..