വിവാദങ്ങൾക്ക് വിട: പല്ലവിയായി പാർവതിയെത്തുന്നു

 

 

മലയാള സിനിമയെ ഇളക്കിമറിച്ച ഒരു വിവാദത്തിൽ ശക്തമായ നിലപാട് എടുത്തതിന് ശേഷം ഇടവേളയിൽ ആയിരുന്ന പാർവതി
കേന്ദ്രകഥാപാത്രമാകുന്ന ഉയരെ എന്ന ചിത്രത്തിൻെറ ട്രെയിലർ പുറത്തുവിട്ടു. മനു അശോകനാണ്​ ചിത്രം​ സംവിധാനം ചെയ്യുന്നത്​. ബോബി- സഞ്​ജയ് കൂട്ടുക്കെട്ടിന്റേതാണ്​ തിരക്കഥ.നായികാപ്രാധാന്യം ഉള്ള സിനിമയാണ് ഇതു എന്നാണ് കരുതപ്പെടുന്നത്.ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം നിന്നതിന് മലയാള സിനിമയിൽ ചാൻസുകൾ നൽകുന്നില്ല എന്നൊരു വിവാദവും ഇതിനിടയിൽ ഉണ്ടായിരുന്നു.

പല്ലവി എന്ന കഥാപാത്രമായാണ്‌ ചിത്രത്തിൽ പാർവതി അഭിനയിക്കുന്നത്‌. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്​. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.

മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിക്കുന്നു. ഗോപി സുന്ദറാണ്​ സംഗീതം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here