ഇന്നലെയും നീയെനിക്കു തന്നു
ഇരുപത്തിനാലു പുത്തൻ മണിക്കൂറുകൾ
കടമെടുത്തതല്ല കരമൊടുക്കിയതല്ല
കറ തീർന്ന നെടുനീളൻ മണിക്കൂറുകൾ
മൂന്നിലൊന്നു ഞാനുറങ്ങിത്തീർത്തു
മൂന്നിലൊന്നു ഞാനന്നത്തിനുരുക്കഴിച്ചു
മൂന്നിലൊന്നെങ്ങു പോയെന്നിറിയില്ല
മൂന്നിലൊന്നു ഞാൻ തിരയുന്നിപ്പോഴും
ചിന്തിച്ചോ ചിറകു വിരിച്ചോ ഞാൻ
വായിച്ചോ വാനം നോക്കിയോ ഞാൻ
ഉടലു മാത്രം കറങ്ങിത്തിരിഞ്ഞേതു
കടലിലേയ്ക്കു ഞാനൊടുങ്ങുകയാവോ!
© വിനോദ് കെ എ