അവസ്ഥാ വ്യതിയാനങ്ങളിൽ
പലപ്പോഴും
നാമൊരുമിച്ചു കാണുന്നു
നീ ചൂടിലും തണുപ്പിലും
ഒരുപോലെ
ഞാൻ തണുപ്പിൽ
ഉറപ്പോടെയായിരിക്കും
ചൂടിൽ അലിഞ്ഞലിഞ്ഞുതീരും
നിന്നുടെ ദൃഢതയെ
കല്ലിനോടുപമിക്കുന്നു
ഈ അലിവിനു മഞ്ഞിനോടു
സാമ്യം
രണ്ടുഭാവങ്ങളിലും
മധുരം നമ്മിലെ മഹത്വം
ഞാൻ ഐസായും
നീ കൽക്കണ്ടമായും
ഒരുനാളുംതമ്മിൽ നുകരാൻ കഴിയാതെ