മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെയും എറുഡൈറ്റ് സ്‌കോളര്‍-ഇന്‍-റസിഡന്‍സ് പ്രോഗ്രാമിന്റെയും കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പ്രൊഫ. ഫൈസല്‍ ദേവ്ജിയുടെ പ്രഭാഷണം നടന്നു. Godless Secularsim: Europe, India And Religion എന്ന വിഷയത്തിലാണ് പ്രഭാഷണം. ഞാറാഴ്ച വൈകിട്ട് 5.30ന് മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഹാര്‍ബറില്‍ വെച്ചാണ് പ്രഭാഷണം നടന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യാചരിത്രവിഭാഗം പ്രൊഫസറും കോളമിസ്റ്റുമാണ് പ്രൊഫ. ഫൈസല്‍ ദേവ്ജി. ഗാന്ധി പഠനമേഖലയില്‍ ശ്രദ്ധേയമായ ഗാന്ധി ഇംപോസിബിള്‍ ഇന്ത്യന്‍ എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ് പ്രൊഫ.ഫൈസല്‍ ദേവ്ജി.
Click this button or press Ctrl+G to toggle between Malayalam and English