ഉറവ

 

 

 

 

പതിയെ കുഴിച്ചു തുടങ്ങി

പതമുള്ള മണ്ണായതു കൊണ്ട്

ഉറവ കാണുമെന്നാശയാൽ .

ഉറവയിൽനിന്നും തെളിനീരുണ്ടായി

പാദങ്ങൾ നനക്കുന്നതിൻെറ

അനുഭൂതിയായിരുന്നു ആദ്യ പ്രതീക്ഷ.

മെല്ലെ കുഴി നിറഞ്ഞു പതയുന്ന തെളിനീരുടെ ചിരിയേയും

പതിയെ വർഷം വരുമ്പോൾ മണ്ണിൻെറ

വിണ്ടയിടങ്ങളിലൂടെയൊഴുകി ഹരിതലോകം മെനയും വേരുകൾക്ക്

ഉണർവേകുന്നതിനെയും സ്വപ്നമാക്കി .

വേനലിൽ വറ്റാതിരിക്കുവാനും വിണ്ണിൻെറ സൗന്ദര്യം കാണുവാനും

വെയിലിൽ ചൂടോടെ ചുവന്ന മുഖം കഴുകുവാനും ആഗ്രഹിച്ചു .

കതിരുകൾക്കാവേശമില്ലാതെ പച്ചപ്പ്‌ വളർത്തുവാൻ ഉറവയെ പ്രേരണയാക്കി .

ആവേശമോടെ ദിവസവും വിയർത്തു കുഴിച്ചിട്ടും ഉറവയുടെ ജലകുടം

ഉടയുന്ന ശബ്ദം കേട്ടില്ല , മഞ്ഞിൻെറ കണികകൾ പറ്റിക്കിടപ്പുണ്ട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here