നാളെ പ്രാതലിനെന്ത്?
പുട്ടോ അപ്പമോ?
വീട്ടമ്മ
ഉറങ്ങാന്‍ നേരം ചിന്തിക്കുന്നു.
ഇന്നു രാത്രി ഉറക്കമൊഴിച്ച്
വീട്ടുകാരെ കാത്ത്
നാളെ സുഖമായിട്ടുറങ്ങണം
നായ ചിന്തിക്കുന്നു.
നാളെ ഏതു പാടത്ത്
പുത്തരി കൊത്തും
തത്തയുടെ ചിന്ത.
ചെക്കന്മാര്‍ നോക്കാന്‍
നാളെ ഏതു കമ്മലിടണം
കുമാരിയുടെ ചിന്ത.
എങ്ങനെ ചെത്തി നടന്നാല്‍
ചുള്ളത്തികള്‍ വലയില്‍ വീഴും
കുമാരനും ചിന്തിച്ചു.
നാളെ കഞ്ഞിക്ക്
വക തേടാന്‍
എന്തു ചെയ്യും?
വീട്ടുകാരനും ചിന്തിച്ചു.