ഉപ്പയെ കുറിച്ച്…
എഴുതിയാൽ തീരില്ല. എഴുതിക്കൂട്ടിയവയൊന്നും
ഒരു നാളും മതിയാവുകയില്ല.
ഉപ്പ അതിശയോക്തി നിറഞ്ഞ
ഒരനുഗ്രഹം.
കൺവെട്ടത്ത് നിന്നും മാഞ്ഞുപോകാതെ,
ആ വാക്ക് തിളങ്ങി നിൽക്കുന്നു.
മാസങ്ങളോളം വറ്റിവരണ്ട ക്രിയാത്മകതക്ക് മുമ്പിൽ…
തടസ്സമയി നിന്ന ചുവന്ന കുത്തിനെ അതെടുത്തു മാറ്റി.
അവിടം പച്ച വർണ്ണം തെളിഞ്ഞു.
മഷിക്കുപ്പിയും തൂവലും ഉണർന്നു.