കവികളേയും ചിന്തകരേയും ഒരിക്കലും
വട്ടത്തിലാക്കാൻ ശ്രമിക്കരുത്
ഏതു സമയവും അവർ
വട്ടത്തിനുള്ളിലും പുറത്തുമാകാം
ഏതു കുപ്പിക്കും അനുയോജ്യമായ
ജലമായി അവരെ കാണരുത്
ഒരേ സമയം അവർ
ഇരയും വേട്ടക്കാരനുമാകാം
പീഡിതരുടെ വേദന തിരിച്ചറിയാനും
വഞ്ചകരുടെ കുടിലത തിരിച്ചറിയുവാനും
അവർക്ക് കഴിയും
അവർ മാറുന്ന പ്രകൃതിയെപോലെയാണ്
ചിലപ്പോളവർ ആർത്തലച്ചു വരുന്ന
തിരമാലകളെപോലെയാകും…..
വരണ്ട ഭൂമിയിൽ ഇരച്ചു പെയ്യുന്ന
മഴപോലെ….
ചിലപ്പോളവർ അനീതിക്കെതിരെ
കൊടുംകാറ്റ് പോലെയും,
സമാധാനത്തിന്റെ ശാന്ത സമുദ്രം പോലെയുമാകും…
കവികളേയും ചിന്തകരേയും ഒരിക്കലും
വട്ടത്തിലാക്കാൻ ശ്രമിക്കരുത്