ശരിയെന്ന് തോനിയാല്‍
പറയണം
ശരംമ്പോലെ നെഞ്ചില്‍
തറക്കണം
ശിലപോലും തകരുന്നതു
ആവണം
സ്വന്തമെന്ന ചിന്തയേ
മറക്കണം
നേരിന്‍റെ പക്ഷം തന്നെ
ആവണം
ഭീരുത്വം നല്ലതിനല്ലാ
പക്ഷേ ധീരതയുടെഅമിത
ആവേശവും വിനായ
ആത്മവിശ്വാസം ഉണ്ടാവണം
അമിതവിശ്വാസം പാഴാ
വിനയം നന്മയാണ്
വിധേയത്വം വിപത്താ
ചതിയുടെ വഴിയേ ഒഴിയണം
നേരിന്‍റെ വഴിയേ തിരിയണം
വിദ്യയും വിവേകവുംനുകരണം
സ്നേഹവും കരുണയും കരുതണം
തലപോയാലും നേരില്‍ഉറക്കണം
തലകുനിക്കുന്നത് സൃഷ്ടാവുങ്കലില്‍
മാത്രമാവണം
ഉത്തമ പൗരനായി മാറണം
ഉലകത്തിനും ഉതകുന്നവനാവണം….!
Click this button or press Ctrl+G to toggle between Malayalam and English