53,000-ൽ അധികം പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുക വഴി ഈ വ്യാഴാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം ആയിരിക്കുകയാണ്. അലാസ്ക്ക, അർക്കൻസാ, കാലിഫോർണിയ, ഫ്ളോറിഡ, ജോർജിയ, മൊണ്ടാന, സൗത്ത് കാരളൈന, ടെന്നസി എന്നീ സംസ്ഥാനങ്ങളിൽ ആണ് രോഗികൾ അധികവും.
30 ലക്ഷത്തോളം കേസുകൾ ഇതുവരെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒന്നേകാൽ ലക്ഷത്തിലധികം പേർ മരണമടഞ്ഞു.