പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ പ്രകാശനം ചെയ്തു. ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ, ഡോ.അഷ്‌റഫ് കടയ്ക്കലിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍ സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളെജിലെ മലയാളവിഭാഗം അധ്യാപകനായിരിക്കേ മതതീവ്രവാദികളുടെ ക്രൂരതയ്ക്ക് വിധേയനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്ന ആത്മകഥ ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാല്പതോളം അധ്യായങ്ങളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് ‘അറ്റുപോകാത്ത ഓര്‍മ്മകള്‍‘ എഴുതപ്പെട്ടിരിക്കുന്നത്.