പുതൂര്‍ പുരസ്‌കാരം അക്കിത്തത്തിന് സമ്മാനിച്ചു

 

ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. 11,111 രൂപയും വെങ്കലശില്‍പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അക്കിത്തത്തിന്റെ കുമരനല്ലൂർ ദേവായനം വീട്ടിൽ നടന്ന ചടങ്ങിൽ എം.വി. ശ്രേയാംസ് കുമാർ എം.പി.യാണ് പുരസ്‌കാരം സമ്മാനിച്ചത്. മസ്തകേരള സാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്ത് , കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം ആലങ്കോട് ലീലാകൃഷ്ണൻ ആദരഭാഷണം നടത്തി. ഷാജു പുതൂർ, നാരായണൻ അക്കിത്തം എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here