ഉ​ണ്ണാ​യി​വാ​രി​യ​ര്‍ സ്മാ​ര​ക ക​ലാ​നി​ലയം: പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് കോ​ഴ്സു​ക​ൾ

unnai-warrier-smaraka-kalanilayam-irinjalakuda

ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ പിഎസ്‌സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം , ചെണ്ട, മദ്ദളം, ചുട്ടി വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന. പരിശീലനവും ഭക്ഷണം ഒഴികെയുള്ള താമസസൗകര്യവും സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപന്‍റ് ലഭിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്‍റെ സമ്മതപത്രവും ഫോണ്‍ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയാറാക്കി മേല്‍വിലാസം എഴുതിയ അഞ്ചു രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മേയ് രണ്ടിന് മുന്‍പ് കലാനിലയം ഓഫീസില്‍ ലഭിക്കത്തക്കവണ്ണം സെക്രട്ടറി, ഉണ്ണായിവാര്യര്‍ സ്മാരക കലാ നിലയം, ഇരിങ്ങാലക്കുട 680121, തൃശൂര്‍ ജില്ല എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് 0480 2822031, 9048333362.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English