മരണം

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലാണ്‌ ഞാനയാളുടെ പൂച്ചക്കണ്ണുകൾ കണ്ടത്‌. ഇടവഴിയിലയാൾ പതുങ്ങി നിന്നു. കൈയിൽ ചോര കൊതിക്കുന്ന ഒരായുധവും. എന്നെയായിരിക്കില്ല; നടക്കുകതന്നെ. പൂച്ചക്കണ്ണുകൾ ഉദ്ദേശിച്ചിരുന്നത്‌ എന്നെത്തന്നെയായിരുന്നു. ഇപ്പോൾ ഞാനൊരു പെട്ടിയിൽ സുരക്ഷിതനാണ്‌!

Generated from archived content: story2_jan13_06.html Author: vk_dasan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here