അമ്പലത്തിന്റെ ഭണ്ഡാരം കട്ടുമുടിച്ചവനെ ‘കള്ളാ’ എന്നു വിളിച്ചപ്പോൾ ജാതി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അവന്റെ രക്ഷയ്‌ക്ക് സംരക്ഷണമുന്നയിച്ചുണ്ടാക്കി.
പിഞ്ചുകുട്ടിയ്‌ക്കുമേലെ കാമകേളിയാടിയവനെ ‘ദ്രോഹീ’ എന്നു വിളിച്ചപ്പോൾ അവന്റെ സമുദായം എന്നെ കല്ലെറിഞ്ഞ്, അവനു പൂച്ചെണ്ടു നൽകി തെരുവിലൂടെ ഘോഷയാത്ര നടത്തി.
അമ്മയെ തല്ലിയവനോട് അമ്മിഞ്ഞപ്പാലിനെക്കുറിച്ച് പറഞ്ഞപ്പോൾ ന്യൂനപക്ഷ പ്രശ്നത്തിൽ മറ്റുള്ളവരിടപെടെണ്ടാന്നു പറഞ്ഞ് അവരെന്നോട് അഹിതം കാട്ടി പല്ലിളിച്ചു.
എമ്പാടും പുലഭ്യങ്ങളെന്റെമേലേ വീണപ്പോൾ ജാതി എന്റെ രക്ഷയ്‌ക്കെത്തിയില്ല. കാരണം, ഞാനൊരു മനുഷ്യനാണെന്നഹങ്കരിച്ചവനാണുപോലും!
‘ജാതിയില്ലാതാക്കിയ’ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ഒരു ജാതി വേണമെന്നായിരിക്കുന്നു;
‘ആശ്ചര്യം!’
ആചാര്യന്മാർക്കും ഗുരുക്കന്മാർക്കും നമോവാകം…
Generated from archived content: story3_novem5_07.html Author: vishwan_padanilam
Click this button or press Ctrl+G to toggle between Malayalam and English