അമ്മ ഹോസ്‌പിറ്റലിലാണെന്ന് ആരോ പറഞ്ഞറിഞ്ഞാണ് വന്നത്. എൻക്വയറി കൗണ്ടറിലെത്തിയപ്പോൾ വല്ലാത്തൊരാശയക്കുഴപ്പമുണ്ടായി.
അമ്മയുടെ പേരറിയാതെ റൂം കണ്ടുപിടിക്കാനാവുന്നില്ല!
‘അമ്മേ ’ എന്ന വിളിയും, അമ്മിഞ്ഞപ്പാലിന്റെ രുചിയും മറന്നതുപോലെ അമ്മയുടെ പേരും മറന്നുപോയിരിക്കുന്നു.
പിന്നെ മൊബൈലെടുത്ത് ബന്ധുവീട്ടിൽ വിളിച്ചുചോദിച്ചുഃ
‘അമ്മയുടെ പേര് കുഞ്ഞുലക്ഷ്‌മിയമ്മ! ’
Generated from archived content: story1_dec9_06.html Author: vishwan_padanilam