സാംസ്‌കാരികരംഗത്ത് അഭിപ്രായപ്രകടനങ്ങളും സംവാദങ്ങളും സംഘർഷപൂരിതമായ വാദപ്രതിവാദങ്ങളുമെല്ലാം സർവ്വസാധാരണമാണ്. ‘ഉൺമ’ ഉൾപ്പെടെയുളള സമാന്തരപ്രസിദ്ധീകരണങ്ങൾ ഇത്തരം സംവാദങ്ങൾക്ക് മുമ്പ് വേദിയായിട്ടുമുണ്ട്. ഒരിക്കൽ അഴീക്കോട്- ചുളളിക്കാട് സംവാദം കൊടുമ്പിരിക്കൊണ്ടിരുന്നു. അതിനുമുമ്പും ശേഷവും എത്രയെത്ര സംവാദങ്ങൾ, വിവാദങ്ങൾ!
കഴിഞ്ഞലക്കം ഉൺമ വായിച്ചപ്പോൾ ചർച്ചയും സംവാദവുമൊക്കെയിപ്പോൾ നേരും നെറിയുമുളള ഭാഷ നഷ്‌ടപ്പെട്ടവരുടെ വെറും വ്യക്തിനിഷ്‌ഠമായ രോഷപ്രകടനമായി അധഃപതിച്ചിരിക്കുന്നതായി തോന്നി. തോപ്പിൽ സോമന്റെ ‘അച്‌ഛൻ കൊമ്പത്ത്’ എന്ന കൃതിയെക്കുറിച്ച് ഇലിപ്പക്കുളം രവീന്ദ്രൻ തനിക്ക് അസുഖകരമായിത്തോന്നിയ ചില ചിന്തകൾ അവതരിപ്പിച്ചു. അത് ആ പുസ്‌തകത്തോടും അതിലെ ദർശനങ്ങളോടും അദ്ദേഹത്തിനുണ്ടായ തോന്നലുകളാണ്. ആ തോന്നലുകളോട് സുഖകരമായോ അസുഖകരമായോ പ്രതികരിക്കുവാനുളള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ അതിന് പരാമൃഷ്‌ടഗ്രന്ഥത്തിന്റെ കർത്താവായ സോമൻ നൽകിയ മറുപടി ഒരുതരം ആക്രമണസ്വഭാവമുളളതായിരുന്നു. ഇത് സാംസ്‌കാരികരംഗത്തിനു ചേർന്ന ശൈലിയല്ല. കാട്ടുമാനുകളെ കടിച്ചുകീറുന്ന കടുവയുടെ ദംഷ്ര്ടയും, പുണ്ണുപിടിച്ചവരുടെ ചൊറിച്ചിൽ ചേഷ്‌ടയും, തിമിരബാധിതരുടെ കാഴ്‌ചപ്പിശകും, ഉദരരോഗിയുടെ ഭാഷയുമായിരുന്നു അത്. ഇവിടെ അലസിപ്പോയത്, വായിക്കേണ്ട ഒരു പുസ്‌തകത്തിന് അനിവാര്യമായി കിട്ടേണ്ടിയിരുന്ന ഒരു ചർച്ചാവേദിയുടെ ഗർഭമായിരുന്നു. അതിന് സോമന്റെ വെടിക്കെട്ട് ധാരാളം മതിയായി.
പി.സി. സനൽകുമാറിന്റെ വെളിപാടുകൾ വായിച്ചപ്പോൾ അദ്ദേഹത്തെപ്പോലെ ഒരാൾ ഇങ്ങനെയാകാമോ എന്നുതോന്നി. കേരളത്തിലെ ഉന്നത ഭരണകൂടാധികാരങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ മാനസ്സികവ്യാപാരം ഇങ്ങനെയാകുമെങ്കിൽ, ഇത്തരം വർണ്ണ-ജാതി സങ്കുചിതചിന്തകളുടെ വിത്തുകളാണ് മുളപൊട്ടുന്നതെങ്കിൽ അതു തഴച്ചുവളരുന്നതെവിടേക്കായിരിക്കും? താനൊരു ദളിതനാണെന്നു വിലപിക്കുന്ന പി.സിയുടെ മുന്നിൽപ്പെടുന്ന ഒരു ‘അദളിതന്റെ’ ഗതിയെന്താവും. ചോദിക്കുവാനുളളത്‌ഃ പണ്ട് അസറുദ്ദീൻ കോഴക്കേസിൽപ്പെട്ടപ്പോൾ താനൊരു ന്യൂനപക്ഷമായതുകൊണ്ട് തന്നെ പീഡിപ്പിക്കുകയാണെന്നാണ്. ഇന്ത്യൻ ടീമിന്റെ സമാരാധ്യനായ ക്യാപ്‌റ്റനായി ദീർഘനാളിരുന്നപ്പോൾ അസർ ഭൂരിപക്ഷമായിരുന്നോ? അവാർഡിനെ പ്രശംസിക്കാതിരുന്നവരെ അദളിതപ്പരിഷകളെന്നു വിളിച്ച പി.സി. നന്നായി വായിക്കപ്പെടുുന്ന എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടപ്പോൾ അദളിതനായിരുന്നോ?
Generated from archived content: essay6_aug13_05.html Author: vishwan_padanilam
Click this button or press Ctrl+G to toggle between Malayalam and English