അക്ഷരാർത്ഥം

അക്ഷരമർത്ഥം തേടിയക്ഷമതുടരുന്നു

താഴ്‌വാരങ്ങളിലലയുന്നു

അക്ഷരമർത്ഥവുമായ്‌ കൂടുന്നേരം

അർത്ഥം ഞെരിപിരികൊളളുന്നു.

അർത്ഥമനിഷ്‌ടം ഭാവിക്കെ നീട്ടിയ കൈ

അക്ഷരമല്‌പം പുറകോട്ടുവലിക്കെ

അർത്ഥം പുറവാതിൽ

തുറന്നേ പോവുന്നു!

ആ വഴിയറിയാതക്ഷരമുരുകുമ്പോൾ

നിറയും മൂശയിലാകെയനർത്ഥം

അർത്ഥം മൂശയിലുരുകുമ്പോ-

ളെന്തു തിളക്കം

ജീവിതമക്ഷരമായിത്തീരുന്ന രഹസ്യം!

Generated from archived content: poem_akshara.html Author: vishwamangalam_sundareswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English