ശൂന്യത

ഉള്ളിലായി മുനിഞ്ഞുകത്തിയ

മൺചേരാതുകൾ കെട്ടുവോ?

അസ്ഥിമാടത്തിൽ നിന്നുകത്തിയ

കൈത്തിരികളണഞ്ഞുവോ?

ഓർമ്മകളൊരുമിച്ചുകൂട്ടിയ

മൺചിതയ്‌ക്കു കൊളുത്തുവാൻ

ഇത്തിരിക്കനലെങ്ങുനിന്നു ഞാ-

നൂതിയൂതിത്തെളിച്ചിടും?

ഇത്രവേഗമെൻമുന്നിലെത്തുമെ-

ന്നോർത്തതില്ല നിശീഥിനി

ക്കൺകളിൽ തരിവെട്ടമെങ്കിലും

തൂകുവാനില്ല താരകം!

Generated from archived content: poem12_agu31_07.html Author: vishwamangalam_sundareswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here