പരിപക്വമായ കവിതകൾ

ഇക്കാലത്ത്‌ അത്ര സാധാരണമല്ലാത്തവിധം, അർത്ഥപക്ഷം വിടാതെ, ശബ്‌ദസംഗീതവും ഭാവതാളവും സമർത്ഥമായി വിന്യസിച്ച്‌ കാവ്യം രചിക്കുകയെന്നത്‌ ശ്രദ്ധേയമാണ്‌. സൂക്ഷ്‌മമായ സംവേദനം ആവശ്യപ്പെടുന്ന രചനകളാണ്‌ മങ്കൊമ്പ്‌ രാജപ്പന്റെ ‘കൃഷ്‌ണപക്ഷ’ത്തിലെ കവിതകൾ. കവിയുടെ വിഷയസമീപനവും, അവശ്യവക്തവ്യം ദീക്ഷിച്ചുകൊണ്ടുളള ശൈലിയും എനിക്ക്‌ ഏറെ പ്രിയങ്കരമായി അനുഭവപ്പെട്ടു!

കാലത്തെക്കുറിച്ചുളള ശ്ലോകങ്ങൾ പ്രത്യേകം മനസ്സിൽ സൂക്ഷിക്കുന്നു. പരിപക്വമായ രൂപനിഷ്‌ഠ അതിൽ വെളിപ്പെടുന്നു. ഭാവാനുരോധമായി ഭാഷ അതിൽ ലാസ്യവും താണ്ഡവവും ആടുന്നതും പ്രത്യേകം ശ്രദ്ധിക്കുന്നു.

മങ്കൊമ്പ്‌ എനിക്ക്‌ അന്യദേശമല്ല. കൗമാരത്തിന്റെ ജ്വലിക്കുന്ന ഒരംശം ഞാൻ അവിടെ ചെലവഴിച്ചിരുന്നു. ആകയാൽ മങ്കൊമ്പ്‌ രാജപ്പന്റെ കവിതയെച്ചൊല്ലി ലേശം അഭിമാനിക്കാനും എനിക്കു തോന്നുന്നു!

കൃഷ്‌ണപക്ഷം

കവിതകൾ, വില 30 രൂ.

മങ്കൊമ്പ്‌ രാജപ്പൻ

Generated from archived content: book_may.html Author: vishnunarayanan_namboothiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here