മുഖാമുഖം

തലക്കനം കാട്ടാതെ

മുഴുവനും പറയാതെ

ഇച്ഛയ്‌ക്കെതിരുനിന്നും, നില്‌ക്കാതെയും

ചിലപ്പോൾ പടിവാതിലോളം വന്ന്‌

ചില മനസുകളവഗണിച്ച്‌

പ്രലോഭിപ്പിച്ച്‌ നിഴൽപോലെ

നേർത്തപ്രത്യക്ഷമാകുന്നു

രോഗങ്ങളുടേയും ദുരിതങ്ങളുടേയും

ഘോഷയാത്രയിൽ നിന്ന്‌

ചിലരെ കൈപിടിച്ചുയർത്തുമ്പോൾ

അവർക്കിടയിലും ഭാഗ്യമുണ്ടെന്ന്‌

ഇടയ്‌ക്ക്‌ ഒരാത്മഗതം

ഇരമ്പിയലയുന്ന വാഹനങ്ങൾ

തീയിലും കാറ്റിലും തിരക്കിലും

ചതഞ്ഞരയുന്ന മാംസം

ചിതറിത്തെറിക്കുന്ന ചോര

പിന്നെ,

പൊളളിക്കരുവാളിച്ച്‌ വികൃതമാകുന്നത്‌

പൂർവരൂപത്തിലെത്തും മുമ്പേ

തണുത്ത്‌

നിശ്ശബ്‌ദമായി

വേദനയുടെ നരകമുറികളിലെത്താറുണ്ട്‌

യാതനകളുടേയും

കാലനേമിപ്പക്ഷികളവിടെ

ചിറകുവിടർത്താറില്ല

കണ്ണീരവിടെ ദുഃഖത്തോടൊപ്പം

ആശ്വാസവുമായാണ്‌ ഒഴുകിവീഴുന്നത്‌.

Generated from archived content: sept_poem29.html Author: vijila_perambra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here