ഗള്‍ഫ് അത്തറിന്റെ മണമുള്ള തടിച്ചു കൊഴുത്ത പന്നി. ഹറാമോ ഹലാലോ എന്നില്ലാതെ കണ്ണില്‍ കണ്ടതെല്ലാം തിന്നുകൊഴുത്ത് നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയ വിശേഷപ്പെട്ട ഈ പന്നിക്ക് , മാംസഭുക്കുകളുടെ തടിച്ച കഴുത്തും അശ്ലീല ഗന്ധങ്ങള്‍ മണക്കുന്ന മൂക്കും മുക്രയിടുന്ന തൊള്ളയുമൊക്കെയുള്ള ഈ പന്നിയ്ക്ക്, എന്നെ കണ്ടിട്ടും കണ്ട ഭാവമേയില്ല ! എനിക്ക് സഹിച്ചില്ല ‘’ ഹലോ…’‘ ഞാനയാളെ സ്നേഹപൂര്‍വം അഭിവാദ്യം ചെയ്തു. പുരികം വളച്ച് തൊള്ളയിളിച്ച് മോന്ത വീര്‍പ്പിച്ച് ഒരു തരത്തിലും എന്നോട് പ്രതികരിക്കാതെ കുന്തം വിഴുങ്ങിയപോലെയാണ് അയാളുടെ നില്‍പ്പ്. നീയെവിടുത്തെ ഒലക്കയാണെന്നൊരു ഭാവം മോന്തക്കുമേല്‍ പറ്റിപ്പിച്ചുകൊണ്ട്…
ഓ, പണക്കാരനാണ്. ! ബഹുമാനപൂര്‍വം തലയാട്ടിക്കൊണ്ട് നിശബ്ദനായി ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു – ‘’ എന്തുവാ ചെയ്യണത് താന്‍?’‘
നിന്റെ തള്ള നിന്നെ പെറുന്നതിനേക്കാള്‍ മുപ്പത് വര്‍ഷം മുമ്പ് ഈ ഭൂമിയില്‍ ജനിച്ചവനാ ഞാന്‍ ! താനെന്നിട്ടും താനെന്ന് വിളിക്കുന്നോ എന്നെ? വള്ളി ട്രൗസറും മൂക്കളയുമൊലിപ്പിച്ചു നടക്കുന്ന നിന്റെ കുട്ടിക്കാലത്ത് , നിനക്ക് ഞാന്‍ വാങ്ങിത്തരാറുള്ള സമ്മാനങ്ങള്‍ …പുസ്തകങ്ങളും കുപ്പായങ്ങളും കപ്പലണ്ടി മിഠായിയും …മറന്നുവോ? വസ്ത്രങ്ങള്‍ കൊണ്ട് മറയ്ക്കാനാവാത്തതാണ് എന്റെ നഗ്നത. ഒരു തലയോട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാനാകാത്തതാണ് എന്റെയുള്ളം. സോറി, ഞാനൊരു കേവല മനുഷ്യനാണ്. നിന്നേപ്പോലെ വെറുമൊരു പന്നിയല്ല ഫക്ക്..യൂ.. കൂട്ടുങ്ങലങ്ങാടിയിലെ കൃഷ്ണേട്ടന്റെ ബാറില്‍ പന്നിയിറച്ചി വിളമ്പുന്നുണ്ട് . നീ സൂക്ഷിക്കണം ! ഓ പണക്കാരനാണ്! സമ്മതിച്ചു …സമ്മതിച്ചു….
Generated from archived content: story2_feb24_12.html Author: vb_jyothiraj