നാമാന്തരം

അയാൾ ഒരു നോവലെഴുതാൻ തീരുമാനിച്ചു. ആ നോവലിലെ വില്ലൻ കഥാപാത്രത്തിന്‌ അവരുടെ സമുദായത്തിലെ ഒരു പേരാണ്‌ നല്‌കിയിരിക്കുന്നതെന്നറിഞ്ഞ്‌ ഒരുസംഘം ആളുകൾ അയാളെ ഭീഷണിപ്പെടുത്തി. ആ പേരുമാറ്റാൻ അയാൾ തീരുമാനിച്ചു.

രണ്ടാമതുകൊടുത്ത പേര്‌ അവരുടെ സമുദായത്തിൽപ്പെട്ട പേരാണെന്ന്‌ ആരോപിച്ച്‌ മറ്റൊരുസംഘം ആൾക്കാർ അയാളെ മർദ്ദിക്കാൻ ശ്രമിച്ചു. ആ പേരും അയാൾ മാറ്റി. മൂന്നാമത്തെ പേരിന്റെ പേരിൽ വേറൊരുകൂട്ടർ അയാളെ വീട്ടിൽകയറി വെട്ടിപ്പരിക്കേല്‌പിച്ചു.

ഒടുവിലയാൾ ആ പേരുംമാറ്റി വില്ലൻ കഥാപാത്രത്തിന്‌ ‘മനുഷ്യൻ’ എന്നു പേരിട്ടു. ഒരു മനുഷ്യനും അയാളെ ഒന്നും പറഞ്ഞില്ല.

ഗുണപാഠംഃ മനുഷ്യൻ എത്ര മഹത്തായ (വില്ലൻ) പദം!

Generated from archived content: story_unnikrishnan.html Author: unnikrishnan_puzhikkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here