ഉണ്മ – വാർത്തകൾ

കണിമോളുടെ പുതിയ കവിതാസമാഹാരമായ ‘കുളളൻ’ ഇക്കൊല്ലത്തെ യുവകലാസാഹിതി-നാരായണൻനായർ സ്‌മാരക കവിതാ അവാർഡിന്‌ അർഹമായി.

ഉണ്മ അക്ഷരനിധി

അസുഖബാധിതരായ നിർദ്ധന എഴുത്തുകാർക്ക്‌ ചെറിയ ആശ്വാസസഹായം, അവശതയും അവഗണനയും അനുഭവിക്കുന്ന എഴുത്തുകാരുടെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കൽ, ഇത്തരക്കാർക്കു വേണ്ടി സാഹിത്യ ഒത്തുചേരലുകൾ എന്നിങ്ങനെയുളള പ്രവർത്തനങ്ങൾക്കായി ഉൺമ സ്വരൂപിച്ചുവരുന്ന ‘അക്ഷരനിധി’യിലേക്ക്‌ സൻമനസുളളവർ തുക അയക്കണം, സഹകരിക്കണം. ഉൺമയുടെ കോർബാങ്ക്‌ അക്കൗണ്ട്‌ വഴിയും പണം അടയ്‌ക്കാവുന്നതാണ്‌ (നം. 57054355539 എസ്‌.ബി.ടി നൂറനാട്‌) തുക അടച്ചിട്ട്‌ വിവരമറിയിക്കുമല്ലോ. പത്രാ.നം. 9349490327

ഉൺമ വാർഷികപതിപ്പ്‌

ഉൺമയുടെ ഇരുപതാം വാർഷിക പതിപ്പ്‌ ‘അക്ഷരസൗഹൃദക്കൂട്ടായ്‌മ’ ഡിസംബറിൽ എന്നു തീരുമാനമായിട്ടുണ്ട്‌. ആയിരത്തൊന്നു പേരാണ്‌ വാർഷികപതിപ്പിൽ എഴുതുക. കുട്ടികൾക്കുവേണ്ടി അനവധി വിഷയങ്ങളിലുളള കൃതികൾക്ക്‌ പ്രാമുഖ്യം നൽകിയുളള പ്രസാധനരീതിയാണ്‌ ഇപ്പോൾ അവലംബിച്ചിട്ടുളളത്‌.

Generated from archived content: unmavarthakal_dec9_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English