പ്രിയപ്പെട്ട മോഹൻ,
ക്ഷണക്കത്ത് വൈകിയാണ് കിട്ടിയത്. അതുകൊണ്ടുതന്നെ മുൻകൂട്ടി ഒരു ആശംസാപോലും എത്തിക്കാൻ കഴിഞ്ഞില്ല. വിവാഹം ഭംഗിയായി നടന്നു എന്നുകരുതുന്നു. സ്വീകരണത്തിന്റെ മധുരം നുണയാൻ സൃഹുത്തുക്കൾ പല ഭാഗങ്ങളിൽനിന്നും എത്തിയിട്ടുണ്ടാകും എന്നുറപ്പാണ്. കണിമോൾക്കു ജോലിയുണ്ടോ? ഇല്ലെങ്കിലൊന്ന് ഉണ്ടാകുന്നത് നന്ന്. മറ്റു പ്രശ്‌നങ്ങൾ പരസ്‌പരമുള്ള വിട്ടുവീഴ്‌ചയിലൂടെ പരിഹരിക്കാം. പക്ഷെ, സാമ്പത്തികപ്രശ്‌നം പരാശ്രയമുണ്ടാക്കും. ഇക്കാര്യത്തിൽ പരാശ്രയമുണ്ടായാൽ നമ്മുമട ബാക്കിനീക്കിയായിട്ടുള്ള ആത്മാഭിമാനത്തിന് ഉടവുതട്ടും. കേരളത്തിലെ സ്‌ത്രീകളുടെ (എന്റെ ഭാര്യയുടെയും മക്കളുടെയും അടക്കം) ഏറ്റവും വലിയ പ്രശ്‌നം അവർക്ക് സ്വന്തം കാലിന്മേൽ നില്‌ക്കാനാവുന്നില്ല എന്നതാണ്. മധുവിധുവിന്റെ മാധുര്യം അത്രയൊന്നും നീണ്ടുനില്‌ക്കുകയില്ല. കുട്ടികളുണ്ടായാൽ കുറച്ചുകാലം അവരുമായി ഇടപെട്ട് ആനന്ദിക്കാം. എന്നാൽ എട്ടോ, പത്തോ വയസ്സാകുമ്പേഴേക്കും തന്നെ അവർ അമ്മയച്ഛൻമാരിൽനിന്നും മിക്കവാറും സ്വതന്ത്രരാകും. അപ്പോഴാണ് അമ്മയുടെ ഏകാന്തത അവർക്കുതന്നെ ഒരു ഭാരമാവുക. ജീവിതവൈരുദ്ധ്യവും വന്നുവെന്നുവരും.
നിങ്ങളുടെ കാര്യത്തിൽ ഇങ്ങനെയെരവസ്ഥ ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല. ഒരു മുൻകരുതൽ എന്നനിലയിൽ പറഞ്ഞുവെന്നേയുള്ളു.
നിങ്ങൾക്ക് സുദീർഘവും സന്തോഷപ്രദവുമായ ദാമ്പത്യജീവിതം നേരുന്നു.
സ്‌നേഹത്തോടെ,
പവനൻ
Generated from archived content: essay2_sept1_06.html Author: unma_mohan