നാണമുണ്ടെങ്കിൽ രാജിവയ്‌ക്കണം

കേരളസാഹിത്യ അക്കാദമിയുടെ നീർമാതളഭൂമി വിവാദം അരങ്ങുതകർക്കുകയാണല്ലോ. ഭരണംമാറിയ വിവരമൊന്നും ഈ റിപ്പ്‌വാൻവിങ്കിളുമാർ അറിഞ്ഞില്ലേ. കിടക്കറരഹസ്യങ്ങൾ വിളിച്ചാകൂവാതെ പ്രസിഡന്റും, വൈസ്‌പ്രസിഡന്റ്‌- സെക്രട്ടറി ചേരിയും രാജിവെച്ചുപോവുക. നിസ്വാർത്ഥസേവനത്തെക്കുറിച്ചൊന്നും ആരും പറയാതിരിക്കുകയാണ്‌ ഭംഗി. പെരുമ്പടവം ശ്രീധരനെപ്പോലും വെച്ചുപൊറുപ്പിക്കാതിരുന്ന കക്ഷികളാണിവർ.

പി. കേശവൻനായരുടെ ശാസ്‌ത്രഗ്രന്ഥത്തിന്‌ വൈദികസാഹിത്യ അവാർഡും, എഴുത്തുകാരനായ ജോസഫ്‌ പുതുശ്ശേരിയുടെ ചിത്രത്തിനുപകരം ജോസഫ്‌ എം. പുതുശ്ശേരി എം. എൽ. എയുടെ ചിത്രം (സാഹിത്യകാര ഡയറക്‌ടറി 2004) അച്ചടിക്കുകയും ചെയ്‌ത കക്ഷികളാണിവർ.

കഴിഞ്ഞ ജനറൽകൗൺസിലിൽ ഖദർ ഇടാതെ ചെന്നവർക്കൊന്നും സ്ഥാനമില്ലായിരുന്നു. ഖദറുകാർ മൂന്നും നാലും കമ്മിറ്റിയിൽ കയറിക്കൂടി കാശടിച്ചു. ഇപ്പോൾ പടലപ്പിണക്കമായി. ഏതോ ‘ഹിഡൻ അജണ്ട’ ഇതിന്റെ പിന്നിലുണ്ട്‌. അതാണ്‌ സർക്കാർ അന്വേഷിക്കേണ്ടത്‌.

ആലും തണലാക്കുന്ന ഇവർ രാജിവയ്‌ക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ട. നീർമാതളത്തോടൊപ്പം ഇവരെ കടപുഴക്കുക.

Generated from archived content: essay5_sept1_06.html Author: tony_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here