താരാപഥങ്ങളാം പമ്പരമാലകൾ
വീശിയെറിഞ്ഞതിൻ ഭംഗിനോക്കി
അങ്ങു, പ്രകാശസഹസ്രാബ്ദസീമയിൽ
മിന്നുമഗ്ഗോപുരോപാന്തമൊന്നിൽ
കോടിബാലാർക്കപ്രഭയാർന്നൊരർഭകൻ
താടിക്കു കൈചേർത്തിരുന്നിടുന്നു
ഉണ്ണിക്കവിൾപ്പൂവിൽ മിന്നുമഭാവങ്ങ-
ളെന്നു ഞാൻ ചായത്തിലാക്കിടുന്നു!
Generated from archived content: sept_poem7.html Author: tn_thodiyur