എട്ടുകാലി

പട്ടുചെമ്പക മരക്കൊമ്പിൽ

പട്ടുനൂലാൽ വലകെട്ടി

എട്ടുകാലിയിരിക്കുന്നു

എട്ടുകാലുകൾക്കുളളിലായ്‌

അഷ്‌ടദിക്കുകൾ കുടുങ്ങും

വോട്ടുനൽകും കീടജനം

തെരഞ്ഞെടുപ്പിൻ കൊടുങ്കാറ്റിൽ

തകർന്നുവീഴും വലയ്‌ക്കുളളിൽ

തലകീഴായ്‌ കിടക്കുന്നു എട്ടുകാലി.

Generated from archived content: poem9_sep.html Author: thirumala_sivankutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here