പ്രിയ

ജീവരാഗപരാഗ വിഭൂതിയിൽ

ആഹരീരാഗമെന്നിലുണർത്തിയോൾ

ദാഹമേറിയ സ്വർഗ്ഗീയചിന്തയിൽ

സ്‌നേഹമെന്തെന്നരുളിയ പൈങ്കിളി

യൗവനോഷ്‌മള നിശ്വാസധാരകൾ

വീശിയെന്നുടെ കൈപിടിച്ചെത്തിയോൾ

തപ്‌തവേദനയെന്നെ മഥിച്ചനാൾ

സ്വപ്‌നമേകിയുണർത്തിയ മൈനനീ

നിത്യസായൂജ്യ റോജാമലരുകൾ

ചിത്തമാക്കിയ മോഹിനിയാണുനീ

സ്വന്തമെന്ന പദത്തിൻ വിലയറി-

ഞ്ഞാത്മബന്ധമുറപ്പിച്ച രാഗിണി

നിത്യനൂതന പ്രണയവർണ്ണങ്ങളിൽ

ശക്തിയൂന്നിയനുഗ്രഹിച്ചെന്നെ നീ

വൻ കയങ്ങളിലോളങ്ങളില്ല നീ-

യെന്നുമെന്നുടെയാകാശഗംഗ താൻ

ലോലമോഹനത്തൂവലുമേന്തിയെൻ

ചേതനപ്പരപ്പാകെപ്പറന്നു നീ

ദൂതുചൊല്ലുവാനാധിയുലച്ച നാൾ

വേദരത്‌നപ്പൊരുളോതിയെന്നിൽ നീ

നീചക്രൂര നഖക്ഷതമേല്‌പിച്ചു

രാക്ഷസാദികൾ നർത്തനം ചെയ്‌തനാൾ-

തഞ്ചമോടെ മധുരംതുളുമ്പുന്ന

നെഞ്ചകം തുറന്നെന്നെ വരിച്ചുനീ.

Generated from archived content: poem_mar19.html Author: thamarakkulam_khan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English