സ്‌നേഹപ്പുതപ്പിൻ പുരയുടെമുന്നിലെ
നനവാർന്ന തറയിൽ നീനിന്നു
രാഗപ്പൊലിമയോ സസ്‌നേഹമോലുന്ന
കാമിനു കാതരയെത്തി
ജീവകാരുണ്യംവഴിയുന്ന സഖികളിൽ
മെതിയടി ശബ്‌ദസ്വരങ്ങൾ
കൃഷ്‌ണപ്പരുന്തു പറക്കുന്നു, കണ്ടിടാം
ചാളതൻ ഓലപ്പഴുതിൽ
ആയിരം വർഷദലങ്ങൾ കൊഴിഞ്ഞാലും
മായില്ല താപകനൃത്തം,
സ്വർണ്ണമയൂരത്തിൻ നൃത്തം.
Generated from archived content: poem4_nov25_05.html Author: thamarakkulam_khan
Click this button or press Ctrl+G to toggle between Malayalam and English