പുതിയ നൂറ്റാണ്ട് എഴുത്തിന്റെയോ അല്ലെങ്കിൽ വായനയുടേയോ എന്ന് ആർക്കെങ്കിലും വ്യവച്ഛേദിച്ചു പറയാൻ കഴിയുമോ? പോയ നൂറ്റാണ്ടിലെ പകുതിയോടെയാണ് ദൃശ്യമാധ്യമങ്ങൾ ശക്തിപ്പെട്ടത്. ദൃശ്യമാധ്യമങ്ങളുടെയോ എന്ന് ആർക്കെങ്കിലും വ്യവച്ഛേദിച്ചു പറയാൻ കഴിയുമോ? പോയ നൂറ്റാണ്ടിലെ പകുതിയോടെയാണ് ദൃശ്യമാധ്യമങ്ങൾ ശക്തിപ്പെട്ടത്. ദൃശ്യമാധ്യമങ്ങളുടെ ഈ സവിശേഷതയാണ് സംസാരഭാഷ. ചലച്ചിത്രത്തിൽ നിന്ന് ടെലിവിഷനിലൂടെ കമ്പ്യൂട്ടർ വഴി ഇന്റർനെറ്റിലൂടെയൊക്കെ സംസാരഭാഷ പെട്ടെന്ന് വ്യാപിച്ചു. ഈയിടപാടിലും ഇടപെടലിലുമൊക്കെ ഒരു നിഴൽപോലെ ഗ്ലോബലൈസേഷനുണ്ടായിരുന്നു.
സംസാരഭാഷയുടെ ജീവൻ ഡയലക്‌റ്റുകളാണ്. ഒന്നുകൂടെ വ്യക്തമാക്കിയാൽ പ്രാദേശികഭാഷയും നാട്ടുഭാഷയും എന്നർത്ഥം. ബീഹാറിന്റെ ഗ്രാമപഥങ്ങളിലൂടെ സഞ്ചരിച്ചാൽ അവിടെ ഹിന്ദി പറയുന്നവരെ കാണില്ല. മറിച്ച് സന്താളി, മഗഹി, ആംഗിക, മൈഥിലി, ബോജ്‌പ്പുരി എന്നീ ഭാഷകളാണ്. ഈ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലെ തീവണ്ടിസ്‌റ്റേഷനുകളിൽ കാണുന്ന കാഴ്‌ച ഹിന്ദിയെ താറടിച്ച് കേവൽ സന്താളി, കേവൽ മഗഹി, കേവൽ ആംഗിക, കേവൽ മൈഥിലി, കേവൽ ബോജ്‌പ്പുരി എന്നീ അഞ്ചുഭാഷകൾ എഴുതിയിരിക്കുന്നതുകാണാം. സാമ്രാജ്യത്വത്തിന്റെ സഹജസ്വഭാവം ആധിപത്യമാണ്. ആധിപത്യത്തെ ശാസ്ര്തീയമായി രൂപകല്പന ചെയ്ത് പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതാണ് ഗ്ലോബലൈസേഷൻ. നവസ്വതന്ത്രരാഷ്ര്ടങ്ങളെ എളുപ്പത്തിൽ ഭാഷകൊണ്ട് ആധിപത്യം സ്ഥാപിക്കുകയാണ് ഇവരുടെ പ്രത്യേകതന്ത്രം.
മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞത്, ഇന്ത്യയെ കീഴ്‌പ്പെടുത്തിയത് ഈസ്‌റ്റിന്ത്യാകമ്പനിയല്ല, മറിച്ച് ഇന്ത്യാക്കാരന്റെ ഇംഗ്ലീഷ് ത്വരയാണ്. ഇന്ത്യയിലെ ദേശീയഭാഷകൾക്ക് ശക്തിയും ജീവനും നൽകിയത് പലപല ധാരകൾ കൂടിച്ചേർന്ന ദേശീയപ്രസ്ഥാനമായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടീഷ് അധികാരവർഗ്ഗം വെർണാക്കുലർ ആക്ട് എന്ന പ്രാദേശികപത്രങ്ങൾക്കു നേരെയുള്ള കരിനിയമം സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൽ നടപ്പിലാക്കിയത്.
ഉത്തരാധുനികതയുടെ ഈ കാലത്ത് ആർക്കും ആരോടും ബന്ധമില്ലാത്ത തുരുത്തുകളാണ് വ്യക്തികളും യൗവ്വനങ്ങളും. ഈ തുരുത്തുകൾ തെരെഞ്ഞെടുക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ഇംഗ്ലീഷ് മീഡിയത്തിന്റെ കടന്നുകയറ്റത്തിൽ മലയാളം എഴുതാനും വായിക്കാനും അറിയാതെ അന്തസ്സിലും ആഭിജാത്യത്തിലും കേരളത്തിലുടനീളം വളർന്നുകൊണ്ടേയിരിക്കുന്നു.
ഒരു മനുഷ്യന് ഏതെങ്കിലും ഒരു മാതൃഭാഷ അനിവാര്യഘടകമാണ്. ഒരു ഭാഷയിലൂടെയേ നമുക്ക് സംസാരിക്കാനാവുകയുള്ളൂ. ചിഹ്‌നബോധങ്ങളുടെ വെളിപാടുകൾ നൽകിയ ഫെഡറിക് സൗഫ്‌സർ പറയുന്നത് തലച്ചോറ് എന്നത് കേവലം ഭാഷയെ ബഹിർഗമിപ്പിക്കാനുള്ള ഉപാധിയല്ല, മറിച്ച് അതിലൊരു പ്രവർത്തനവും പ്രതിപ്രവർത്തനവും നടക്കുന്നു എന്നാണ്. മാതൃഭാഷ നഷ്ടപ്പെട്ട മലയാളിയിൽ എങ്ങനെ ഈ പ്രവർത്തന-പ്രതിപ്രവർത്തനം നടക്കുന്നു?
നിരവധി അദ്ധ്യാപകരോട് ഞാൻ അന്വേഷിച്ചപ്പോൾ പുതിയ ഇംഗ്ലീഷ് തലമുറയെക്കുറിച്ച് ഒരു അറിവുകിട്ടി; ഈ തലമുറയ്‌ക്ക് മാതൃഭാഷയായ മലയാളം മാത്രമല്ല, സ്വന്തം മനസ്സിലെ ആശയങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ഇംഗ്ലീഷ്‌ഭായും അറിയില്ല എന്ന്. ഭാഷ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. സാംസ്‌കാരിക ശൈഥില്യങ്ങൾ നേരിടുന്ന ഒരു സമൂഹത്തിന് എത്രകാലം പിടിച്ചുനിൽക്കാനാവും?
Generated from archived content: eassay2_novem5_07.html Author: symonbritto
Click this button or press Ctrl+G to toggle between Malayalam and English