ഗൃഹാതുരത്വം

വാൽക്കണ്ണാടി വലംപിരിശംഖും

വാക്കും വരയും വരമാകുമ്പോൾ

നോക്കിലൊരിത്തിരിയരയാൽത്തലും

നാക്കിലെയമൃതായുറവിന്നുയിരും

ചേക്കേറുന്നത്‌ മറുമൊഴികളമൊഴി

കൂത്താടികളുടെ കുടമണികുതൂഹല-

മോർത്താലിവിടം നായനമനോഹരം!

ഈറ്റില്ലത്തിൽ മൃദുസാന്ത്വനമൊഴി

തോറ്റംപാടി വരുന്നൊരു തലമുറ

തോക്കിൻ കാഞ്ചിയിലാർത്തി പെരുക്കെ

വാക്കിലൊതുങ്ങും സൗഹൃദമല്ലാ-

താർക്കാണിവിടെ നിറഞ്ഞ വിശാലത?

മർത്യഹൃദന്തമറിഞ്ഞ മഹാന്മാർ

വർത്തുളമാക്കാതെഴുതിയ വരികൾ

സ്വത്വഗുണത്തിൻ വിത്തുകളെന്നാൽ

കത്തിയമർന്നു മറഞ്ഞീടുന്നു

ഒത്തിരി ദൂരമകന്നു കഴിഞ്ഞാൽ

ഇത്തിരി ദുഃഖമതുയരും മനസ്സിൽ

വിശ്വവിശാലതലത്തിൽ ബാല്യം

കൊത്തിവലിച്ചു ഗൃഹാതുര ചിന്തകൾ!

Generated from archived content: sept_poem13.html Author: suresh_mannarasala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English